ഇത്തിരിപ്പൂവ്
My Writings

ഇത്തിരിപ്പൂവ്

ഇത്തിരിപ്പൂവ് ഇത്തിരിപ്പൂവിനു ജന്മം നല്‍കുവാനൊരു-ചെടിയായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു നാണം അകറ്റുവാനൊരി-ലയായ് ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവ് വളൊര്‍ന്നോരാ വേളയില–വളെ കാക്കുവാനൊരു മുള്ളായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു വിടരുവാനിതളുകളായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു ദാഹമകറ്റുവാന്‍ തേനായൊഴുകി ഞാന്‍.ഒടുവില്‍ ഇത്തിരിപ്പൂവ് കൊഴിന്ജോരാ വേളയില്‍ ജീവനറ്റു-നിന്നു ഞാനെങ്കിലും അരുതെയോന്നോതി കാത്തിരുന്നു—–നിന്‍ പുനര്‍ജന്മത്തിനായി—–