ശ്മശാനം
My Writings

ശ്മശാനം

ശ്മശാനം ഏകാകിനിയായി മൗനം പേറുന്നവൾചത്തവനെയും കൊന്നവനെയും ഹൃദയത്തിലേറ്റുന്നവൾചിലതിനെ ഹൃദയാഗ്നിയാൽ ദഹിപ്പിക്കുന്നവൾതഴയപ്പെട്ടൊടുവിൽ തേടിവരുന്ന ജീർണ്ണിച്ചമാംസത്തുണ്ടുകൾ പരാതിയില്ലാതേറ്റു വാങ്ങുന്നവർ പൊലിഞ്ഞ സ്വപ്നങ്ങളുടെ നിലവിളികളുംപൊഴിഞ്ഞു തീരാത്ത കണ്ണുനീരിന്‍റെ അലമുറകളുംപിരിഞ്ഞ ബന്ധങ്ങളുടെ തേങ്ങലുകളുംപരാതിയില്ലാതെ നിരന്തരം ശ്രവിക്കുന്നവൾ ഭയവും വെറുപ്പും അവജ്ഞയും ഏറ്റുവാങ്ങിഅലയുന്ന ആത്മാക്കൾക്ക് തുണയേകിമരണം കുശലം പറയുന്നവനെ…