പാതിമാഞ്ഞ രാവിന്‍റെ വിരഹം
My Writings

പാതിമാഞ്ഞ രാവിന്‍റെ വിരഹം

പാതിമാഞ്ഞ രാവിന്‍റെ വിരഹം പാതി മാഞ്ഞ രാവ് പിൻവിളിക്കായി കാതോർക്കുന്നത് പടർന്നിറങ്ങിയനിലാവിന്‍റെ മാറിൽ നിഴലുകളായി മറഞ്ഞിരിക്കുന്ന പകലിന്‍റെ ഏകാന്തസ്വപ്നങ്ങളുടെ മൗനമാം തേങ്ങലുകൾ കേട്ടിട്ടോ…? അതോ ഓളം വെട്ടാതെ മേഘശകലങ്ങളുമായി പ്രണയസല്ലാപം നടത്തിയതന്‍റെ മുഖത്തേക്ക് അസൂയ പൂണ്ട് പെയ്തിറങ്ങിയ വേനൽ മഴയോടുള്ളപൊയ്കയുടെ പരാതി…